കൊണ്ഗ്രെസ്സ് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാജിവെച്ചു.
അഡ്മിൻ
ഹരിയാന : ഹരിയാന കൊണ്ഗ്രെസ്സ്പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് തൻവാർ രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ രാജി കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധിയുടെ കാരണം അതിന്റെ രാഷ്ട്രീയ എതിരാളികളല്ലന്നും മറിച്ച് ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ അശോക് തന്‍വര്‍ പറയുന്നു. സാധാരണ പ്രവർത്തകനായി തുടരുമെന്ന് തൻവർ പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണത്തിൽ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്‌റ് നല്‍കിയതെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് അശോക് തന്‍വാറുംഅനുനായികളും പ്രതിഷേധിച്ചിരുന്നു. ഹരിയാനയില്‍ പാര്‍ട്ടി ‘ഹൂഡ കോണ്‍ഗ്രസ്’ ആയി മാറിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.