കശ്മീർ: തകർന്നടിഞ്ഞ ജമ്മു കാശ്മീരിന്റെ വാണിജ്യ മേഖലയിൽ 5000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ( കെസിസിഐ). വിനോദ സഞ്ചാര മേഖലയിലാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1500 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്. ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച ബുക്കിങ് ഇക്കുറിയില്ല. മൂന്ന് മാസം മുമ്പ് 2000ത്തോളം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ യാത്ര സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായില്ല. ട്രാവല്‍ ഏജന്‍സി ഉടമയുമായ ഷെയ്ഖ് ഫിറോസാണ് കാര്യങ്ങൾ വിശദീകരിച്ചത്.
കശ്മീരില്‍ 1300 ഹോട്ടലുകള്‍, 900 ഹൗസ് ബോട്ടുകള്‍, 650 ശിക്കാര വള്ളങ്ങള്‍ എന്നിവയാണ് വിനേസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാരിന്റെ നിയന്ത്രണണങ്ങളെ തുടര്‍ന്ന് കശ്മീരില്‍ 70,000 കടകൾ അടഞ്ഞു കിടക്കുകയാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന സണ്‍ഡെ മാർക്കറ്റും പ്രവര്‍ത്തിക്കുന്നില്ല. കശ്മീരിന്റെ സമ്പദ് വ്യവസ്ഥയുടെ രണ്ട് ശതമാനം എത്തുന്ന കരകൗശല സാധനങ്ങളുടെ വില്‍പ്പനയും തകർന്നു. പ്രതിവര്‍ഷം 2000 കോടി രൂപയുടെ വ്യാപാരമായിരുന്നു ഈ ഈ മേഖലയില്‍ നടന്നുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇതൊക്കെ അവതാളത്തിലായ അവസ്ഥയിലാണ്.