കുമ്മനത്തിനെതിരെ വീണ്ടും ആരോപണങ്ങൾ

തിരുവനന്തപുരം: ശ്രീ കടകപ്പള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനുമായുള്ള വാക് പോര് തുടരുന്നതിനിടയിൽ വീണ്ടും കുമ്മനത്തിനെതിരായി മറ്റു പല ആരോപണങ്ങളും പുറത്തുവരുന്നു.  ഇത്തവണ ശബരി ശരണാശ്രമം എന്ന ട്രസ്റ്റിന്റെ പേരിൽ വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന്  സ്ഥലങ്ങളുടെ പിന്നിലുള്ള  സാമ്പത്തിക സ്രോതസ്സിനെപ്പറ്റിയാണ് ആരോപണങ്ങൾ. ശബരി ശരണാശ്രമം ട്രസ്റ്റ് 2008ല്‍ ചന്ദ്ര എസ്റ്റേറ്റില്‍നിന്ന് വാങ്ങിക്കൂട്ടിയത് 18 ഏക്കര്‍ സ്ഥലമാണ്. പത്തനംതിട്ട-പമ്പ സംസ്ഥാന പാതയില്‍ പത്തനംതിട്ടയില്‍നിന്ന് 25 കിലോമീറ്റര്‍ അകലം മാത്രമുള്ള കണ്ണായ സ്ഥലം. സെന്റിന് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ മതിക്കും. ഈ 36 കോടി രൂപ ഈ ട്രസ്റ്റിന് എവിടെനിന്ന്  ആര് നൽകി എവിടുന്നു ലഭിച്ചു എന്ന് വ്യക്തമാക്കേണ്ട ചുമതല കുമ്മനം കൂടി ഉൾപ്പെട്ട ട്രസ്റ്റിന്റെ ചുമതലയിൽ വന്നു പെട്ടിരിക്കുകയാണിപ്പോൾ.

ശബരി പ്രോജക്ട് 18 എന്ന വെബ്സൈറ്റിന്റെ പിന്നിലുള്ള കാര്യങ്ങളും എവിടെ നിന്നൊക്കെ പണപ്പിരിവ് നടത്തി എന്നും കുമ്മനം വിശദീകരിക്കേണ്ടിവരും ? ശബരിമല തീര്‍ഥാടന കാലത്ത് ലക്ഷങ്ങള്‍ യാത്രചെയ്യുന്ന വീഥിയ്ക്കരികെ, പ്രകൃതിരമണീയമായ സ്ഥലത്ത്, പരിസ്ഥിതിയ്ക്ക് കോട്ടം തട്ടും വിധത്തിൽ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള സ്ഥലത്ത് വന്‍ സൌധങ്ങള്‍ ഉയർന്നത് എങ്ങിനെ? സ്റ്റേറ്റ് ബാങ്ക് വടശേരിക്കര ബ്രാഞ്ചിലെ 67090269730 നമ്പര്‍ എസ്ബി അക്കൌണ്ടിന്റെ വിശദാംശങ്ങൾ പുറത്തു വിടാൻ കുമ്മനം രാജശേഖരൻ തയ്യാറാവുമോ? തിരുവന്തപുരത്തു വി കെ പ്രശാന്തിനെ കടകംപള്ളി സുരേന്ദ്രൻ ചതിയിലൂടെ സ്ഥാനാർഥിയാക്കിയെന്നുള്ള കുമ്മനത്തിന്റെ പരാമർശത്തിന് മറുപടിയുമായി വന്ന ബഹുമാനപ്പെട്ട മന്ത്രി  കടകം പള്ളി സുരേന്ദ്രൻ  തുടങ്ങിവച്ച ആരോപണ പരമ്പര ഇപ്പോൾ എഫ് സി ഐ ഗോഡൗണിലെ അഴിമതിപ്രശ്നത്തിൽ നിന്നും ബഹുദൂരം സഞ്ചരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ ആരോപണങ്ങൾക്കും തെളിവ് സഹിതം മറുപടി പറയേണ്ട നിലയിലേക്ക് കുമ്മനം ഇപ്പോൾ എത്തിപ്പെട്ടിരിക്കുകയാണ്. 

09-Oct-2019