ശ്രീറാം വെങ്കിട്ടറാമിനെതിരെ വഫ

തിരുവനന്തപുരം: കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെതിരെ വഫ.  ശ്രീറാമിന്റെ വാദങ്ങൾ കള്ളമാണെന്നും ശ്രീറാമിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. ഞാനൊരു സാധാരണക്കാരിയാണ്. ശ്രീറാമിന് തന്റെ  ഉന്നത ബന്ധങ്ങളുപയോഗിച്ച് സാധാരണക്കാരിയായ തനിക്കെതിരെ എന്ത് നീക്കവും നടത്താനാവുമെന്നും വഫ ആരോപിക്കുന്നു. അപകടമുണ്ടായി മൂന്നാം ദിവസം തന്നെ താൻ മൊഴി കൊടുത്തതാണ് എല്ലാം വിശദമായി പറയുകയും ചെയ്തിരുന്നു. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു, ഫോറൻസിക് റിപ്പോർട്ടുകളുണ്ട് . എന്നിട്ടും വാഹനം ഓടിച്ചത് ശ്രീരാമല്ല താനാണെന്നും മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് മൊഴിനല്കിയിരിക്കുകയാണ്. തനിക്ക് നാളെ എന്ത്  സംഭവിക്കുമെന്ന് അറിയില്ലെന്നും വഫ ഫിറോസ് പറഞ്ഞു.

ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാൽ   ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നും തന്റെ വാദം കേട്ടതിനുശേഷം സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം അഭ്യർഥിച്ചു. ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ്  ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നുതന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.

10-Oct-2019