പി.സി.ചാക്കോയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം.

ന്യൂഡൽഹി: പി.സി ചാക്കോയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം കൊണ്ഗ്രെസ്സ് പ്രവർത്തകർ. തന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിനു ഉത്തരവാദി പി സി ചാക്കോയാണെന്നു കാണിച്ച് ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് അയച്ച കത്ത് പുറത്തതായതോടെയാണ് നേതാക്കൾ പി സി ചാക്കോയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. താന്‍ വ്യക്തിപരമായി ചാക്കോയ്ക്കയച്ച കത്ത് മാധ്യമങ്ങളുടെ പക്കല്‍ എത്താന്‍ കാരണം ചാക്കോയാണെന്ന് സന്ദീപ് ദീക്ഷിത് ആരോപിച്ചു. പാര്‍ട്ടി കാര്യങ്ങളെച്ചൊല്ലി ഷീല ദീക്ഷിത്തും പി.സി ചാക്കോയും തമ്മില്‍ തർക്കങ്ങൾ നിലനിന്നിരുന്നു. അവസാന നാളുകളിൽ ഷീല ദീക്ഷിത്തും പി സി ചാക്കോയും തമ്മിൽ പലതവണ വാക്കേറ്റങ്ങൾ നടന്നിരുന്നു, തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതും അസുഖത്തെപ്പറ്റി മാധ്യമങ്ങൾക്കു മുന്നിൽ പി സി ചാക്കോ നടത്തിയ പ്രസ്താവനകളും ഷീല ദീക്ഷിതിനെ മാനസികമായി ഏറെ വിഷമിപ്പിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.


താൻ വ്യക്തിപരമായാണ് പി സി ചാക്കോയ്ക്ക് കത്തയച്ചത് അത് സോണിയ ഗാന്ധിക്ക് കൊടുക്കാനുള്ളതായിരുന്നില്ല , അങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നു സന്ദീപ് ദീക്ഷിത് പറഞ്ഞു. എന്നാൽ താൻ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുപറയാൻ സന്ദീപിന് യാതൊരാവകാശവുമില്ലെന്നു പി ച്ച ചാക്കോ പറഞ്ഞു. ഒരു പരാതി ഉയർന്നാൽ അതറിയിക്കേണ്ടത് പാർട്ടി പ്രെസിഡന്റിനെയാണ് ചാക്കോ അഭിപ്രായപ്പെട്ടു. ലോക്സഭാ ഇലക്ഷന് ശേഷം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട ഷീല ദീക്ഷിതിന്റെ നടപടിയെ പി സി ചാക്കോ ചോദ്യം ചെയ്തിരുന്നു, തന്റെ കോളുകൾ സ്വീകരിക്കുന്നില്ലായെന്നും പരാതിപ്പെട്ടിരുന്നു.


കത്ത് ചോർന്നതുമായി ബന്ധപ്പെട്ടുയർന്ന പരാതികളുടെ പുറത്ത് അന്വേഷണം വേണമെന്നാണ് മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെടുന്നത്. മാംഗത് റാം സിംഗല്‍,കിരണ്‍ വാലിയ,സംസ്ഥാന വക്താക്കളായ രമാകാന്ത് ഗോസ്വാമി,ജിതേന്ദര്‍ കൊച്ചാര്‍ എവ്വിവരാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.

12-Oct-2019