മരട് ഫ്ലാറ്റ് 241 പേര്‍ക്ക് നഷ്ടപരിഹാരം.

കൊച്ചി: മരട് ഫ്ലാറ്റ് 241 പേര്‍  നഷ്ടപരിഹാരത്തിന് അർഹരെന്നു സൂചന. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. 14 പേര്‍ക്കുള്ള അടിയന്തര ധനസഹായത്തിനു പുറമെയാണിത്. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചതിനു ശേഷമായിരിക്കും കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. 14 പേര്‍ക്കുള്ള അടിയന്തര ധനസഹായത്തിനുള്ള റിപ്പോര്‍ട്ട് സമിതി നേരത്തെതന്നെ സര്‍ക്കാരിന് കൈമാറിയിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിപ്പിക്കാനുള്ള തീരുമാനം നഗരസഭാ കൗണ്‍സിലിന്റെ എതിര്‍പ്പ് കാരണം ഇതുവരെ അംഗീകരിച്ചിട്ടില്ലായിരുന്നു ഇത് അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് തന്നെ ചേരും. നിലവില്‍ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാനായി കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ജെയിന്‍ കോറല്‍ കെട്ടിടം കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തില്‍ ഒന്ന് വിജയ സ്റ്റീല്‍ കമ്പനിക്കുമാണ് കൈമാറിയത്.

17-Oct-2019