തിരുവനന്തപുരം:വി എസ്സിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കെ. സുധാകരൻ. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്’ എന്നായിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ചുകൊണ്ട് സുധാകരന്റെ ചോദ്യം. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ പലതും പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ.ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത് സുധാകരൻ പറഞ്ഞു .
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ ശ്രീമതിക്കെതിരെ ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന പരാമര്‍ശം സുധാകരന്‍ നടത്തിയിരുന്നു. ആ സമയത്ത് ഇത് വലിയ വിവാദമാവുകയും സുധാകരൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.