തിരുവനന്തപുരം: തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നൽകിയിട്ടുണ്ട്. തുലാവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. കാറ്റിന്റെ വേഗത 45-55 കിലോമീറ്റർ വേഗതയിൽ നിന്ന് 65 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു.ജില്ലയിലെ ബാലുശ്ശേരിക്കു സമീപത്തെ കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയിലെ ബാലുശ്ശേരിക്കു സമീപത്തെ കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.