പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: രാവിലെ പത്ത് മണിയോടെ ആരംഭിച്ച പതിനാലാം നിയമസഭയുടെ പതിനാറമത് സമ്മേളനത്തിൽ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.കോന്നിയില്‍ ജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ്‌കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി എംസി ഖമറുദ്ദീനും തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ ജയിച്ച വികെ പ്രശാന്തും അരൂരില്‍ നിന്ന് ജയിച്ച ഷാനിമോള്‍ ഉസ്മാനും, എറണാകുളത്ത് നിന്ന് ജയിച്ച ടിജെ, വിനോദും സത്യപ്രതിജ്ഞ ചെയ്തു. ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌ കന്നഡ ഭാഷയിലായിരുന്നു.

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രിയായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.

28-Oct-2019