മഹാരാഷ്ട്രയിൽ ബി ജെ പി ശിവ സേന പോര് മുറുകുന്നു.

മഹാരാഷ്ട്ര: 50:50 എന്ന അനുപാതത്തിൽ നിന്ന് താഴേയ്ക്കില്ലെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്ന ശിവസേന രാഷ്ട്രീയത്തിൽ ആരും വിശുദ്ധരല്ലെന്ന് തുറന്നടിച്ച്  ബിജെപിയ്ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ശിവസേന നേതാവ് സഞ്ജയ് റൗട്ട് ആണ് ബിജെപിയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയ്ക്കുേവേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്, അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തിന് നിർബന്ധിക്കരുതെന്ന്’ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. സഖ്യത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്നുവെന്നും ശിവസേന വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ തള്ളിപ്പറയുന്നില്ല. എന്തെന്നാൽ രാഷ്ട്രീയത്തിൽ ആരും വിശുദ്ധല്ല, പക്ഷെ ശിവസേന പാർട്ടിക്ക് ചില തത്വങ്ങളുണ്ടെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.


അതേസമയം മുഖ്യമന്ത്രി പദവി തുല്യമായി വിഭജിക്കാനാകില്ലെന്ന് നിലവിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. അധികാരം തുല്യമായി വിഭജിച്ചാലും മുഖ്യമന്ത്രിപദം വിട്ടുനൽകി സേനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ബിജെപിയുടെ നിലപാട് . മുഖ്യമന്ത്രി പദവി തുല്യമായി വിഭജിക്കാനാകില്ലെന്ന് നിലവിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. അടുത്ത അഞ്ച് വർഷം സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം . ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാരിന് നേതൃത്വം നൽകുക ബി ജെ പി ആയിരിക്കും ഫഡ്നാവിസ് വ്യക്തമാക്കി.

അധികാരം തുല്യമായി പങ്കിടാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അമിത്ഷാ-ഉദ്ധവ് താക്കറയ്ക്ക് ഉറപ്പ് നൽകിയിരുന്നതായാണ് ശിവസേന അവകാശപ്പെടുന്നത്.

29-Oct-2019