കാശ്മീരിൽ വീണ്ടും ഭീകരാക്രമണം .

ശ്രീനഗർ:ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരാക്രമണം. പശ്ചിമ ബംഗാളിലെ സാഗർദിഗി പ്രദേശത്തുനിന്നുള്ള അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നത്. ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് ഭീകരർ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു.


മരിച്ച മൂന്നുപേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു. കാശ്മീർ വീണ്ടും അശാന്തിയുടെ നാളുകളിലേക്ക് പോകുകയാണെന്ന സൂചനയാണിത് നൽകുന്നത്.

30-Oct-2019