ദുബായ്: ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ അരക്ഷിതമെന്ന റിപ്പോര്‍ട്ട്, ഗള്‍ഫിലെ ചില മാധ്യമങ്ങളും ധനകാര്യ സ്ഥാപനങ്ങളും നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ അരക്ഷിതമെന്ന കണ്ടെത്തല്‍. ലോകമെമ്പാടുമുള്ള മൂന്നു കോടി ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയിലെന്നു റിപ്പോർട്ട്.
പ്രവാസി ഇന്ത്യക്കാര്‍ പതിറ്റാണ്ടുകള്‍ വിദേശത്ത് പണിയെടുത്ത് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല. നീരവ് മോഡിയും ലളിത് മോഡിയും വിജയമല്യയുമടക്കമുള്ള വന്‍കിട തട്ടിപ്പുകാര്‍ ബാങ്കു നിക്ഷേപങ്ങള്‍ കൊള്ളയടിച്ച് വിദേശ രാജ്യങ്ങളിലേയ്ക്കു കടന്നുകളഞ്ഞു അവിടെ സസുഖം ജീവിക്കുമ്പോൾ അവരില്‍ നിന്നും കൊള്ളമുതല്‍ ഈടാക്കുന്നതില്‍ പോലും ഭരണകൂടം വിമുഖത കാണിക്കുകയാണ്. ഈ കുറ്റകരമായ അമാന്തം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ബാങ്കുനിക്ഷേപങ്ങള്‍ക്ക് തുകയ്ക്ക് പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട് . എന്നാൽ ഇന്ത്യന്‍ ബാങ്കുകളിലെ ഭീമമായ നിക്ഷേപങ്ങളില്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്.1980 ല്‍ 30,000 രൂപയ്ക്കു മാത്രം ഉണ്ടായിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 26 വര്‍ഷം മുമ്പാണ് ഒരു ലക്ഷമായി ഉയര്‍ത്തിയത്, അത് ഇപ്പോഴും ഒരു വര്‍ധനവുമില്ലാതെ തുടരുന്നു.
ഇന്ത്യന്‍ ബാങ്കുകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പുറത്തുവന്നതോടെ പ്രവാസികളുടെ ഇന്ത്യന്‍ ബാങ്കുകളിലുള്ള നിക്ഷേപം വൈകാതെതന്നെ കുത്തനെ ഇടിയാനാണ് സാധ്യത.