പാലാരിവട്ടം പാലം അതീവ ദുര്‍ബലം

കൊച്ചി: പാലാരിവട്ടം പാലം അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്.  വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പാലം ദുര്‍ബലമെന്ന് കണ്ടെത്തിയിരിക്കുന്നത്.രണ്ടായിരത്തി ഒരുന്നൂറ്റി എൺപത്തി മൂന്നു വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത് ഇവയിൽ  99 എണ്ണത്തിലും 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്. ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ കൂടുതല്‍ വലുതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം അഴിമതിയെ തുടര്‍ന്ന് കരാറുകാരില്‍ നിന്ന് നാലരക്കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. 

ആര്‍.ഡി.എസ് പണിത മറ്റ് പാലങ്ങളിലും പിഴവുകളുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലങ്ങളുടെയും   നിര്‍മ്മാണം  ആര്‍.ഡി.എസ് നായിരുന്നു . കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ  ഇവയിൽ വിള്ളല്‍ കണ്ടെത്തിയിരുന്നു.

04-Nov-2019