രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി.

ബംഗളൂരു: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കഴിഞ്ഞ ദിവസം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് വ്യവസായി മുകേഷ് അംബാനി പറഞ്ഞതിന് പിന്നാലെയാണ് യെദിയൂരപ്പയും സമാന അഭിപ്രായവുമായി വന്നിരിക്കുന്നത്. രാജ്യത്ത്   സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നുണ്ട് , എന്നാൽ പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നാണ് അംബാനി അഭിപ്രായപ്പെട്ടത്.


സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകിയ പ്രളയ ദുരിതാശ്വാസ ഫണ്ട് കുറയാന്‍ സാമ്പത്തിക മാന്ദ്യം കാരണമായിട്ടുണ്ടാവുമെന്നാണ് യെദിയൂരപ്പ പറഞ്ഞത്. ലൈവ് മിന്റിനോട് സംസാരിക്കവേയാണ് യെദിയൂരപ്പ ഇങ്ങനെ സംസാരിച്ചത്.

05-Nov-2019