ജീവനക്കാരെ പിരിച്ചുവിടുന്നു.

ന്യൂഡൽഹി: സീനിയർ ലെവലിലുള്ള 10,000 ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിടുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. ഈ വിഭാഗത്തിൽ മാത്രം രണ്ടായിരത്തി ഇരുനൂറോളം പേർക്ക് ജോലി നഷ്ടമാകും.


ജോബ് ലെവല്‍ 6 ജോബ് കോഡിൽ 30,092 പേരാണ് ജീവനക്കാരായുള്ളത്. ഇതിൽ സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥർ ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ എന്നിവർക്കും ജോലി നഷ്ടമാകും. എല്ലാം കൂടി ചേർന്ന് ഏകദേശം നാലായിരം മുതൽ പതിനായിരം പേർക്ക് ജോലി നഷ്ടമാകും.

06-Nov-2019