മാധ്യമ പ്രവര്‍ത്തകന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി.

ന്യൂദല്‍ഹി: : നരേന്ദ്ര മോദിയെ  വിമർശിച്ച മാധ്യമ പ്രവര്‍ത്തകന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി. നരേന്ദ്ര മോദിയെ ‘ഭിന്നിപ്പിക്കലിന്റെ തലവന്‍ ഏന് വിളിച്ച ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാർഡാണ് റദ്ദാക്കിയത്. ടൈം മാഗസിനിലാണ്    മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ലേഖനം വന്നത്. ആതിഷിന്റെ പിതാവ് പാകിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തത്.

ന്യൂയോര്‍ക്കിലാണ് ആതിഷ് താമസിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച് വിദേശത്തു താമസിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ വരാനും എത്ര കാലവും രാജ്യത്ത് നില്‍ക്കാനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. പിതാവിന്റെ ജന്മ സ്ഥലം എന്ന ഭാഗത്ത് ആതിഷ് പാകിസ്ഥാന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതു  ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുനതില്‍ ആതിഷ് പരാജയപ്പെടുകയും അതോടെ 1955 ലെ പൗരത്വ ആക്റ്റ് പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായെന്നും’ ആഭ്യന്തരമന്ത്രാലയ വക്താവ് പ്രസ്താവനയില്‍ അറിയിക്കുകയൂം ചെയ്തു. 2019 മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് പ്രധാനമന്ത്രിയെ ഭിന്നിപ്പിക്കലിന്റെ തലവനെന്ന് അഭിസംബോധന ചെയ്തത്.മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെ രൂക്ഷമായി വിമർശിച്ചും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ  വലിയ വിഭാഗീയതയാണ് നരേന്ദ്ര മോദിക്ക് കീഴില്‍ നേരിടുന്നതെന്നും   പരാമർശിച്ചിരുന്നു.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം  മലേഗാവ് സ്‌ഫോടനക്കേസ്  പ്രജ്ഞ്യാസിംഗ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്റെ ലേഖനത്തില്‍ പരാമർശിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം  എന്നാരോപിച്ച് ആതിഷ് തസീറിന് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണവുമുണ്ടായി.ആതിഷിന്റെ വിക്കിപീഡിയ പേജില്‍, അദ്ദേഹം കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. 

 

08-Nov-2019