ബി.ജെ.പിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി.

ന്യൂദല്‍ഹി: രണ്ടായിരത്തിപ്പത്ത്  മുതല്‍ രണ്ടായിരത്തിപ്പതിനേഴു വരെ അയോദ്ധ്യ  കേസിന്റെ വാദം നടക്കുന്ന സമയത്ത്  ഒന്നും ചെയ്യാതിരുന്നവർ വിധി  വന്നപ്പോൾ ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി    പാര്‍ട്ടി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു  സ്വാമിയുടെ വിമര്‍ശനം. അനുകൂല വിധിയുടെ എല്ലാ ക്രെഡിറ്റും ബി ജെ പി ഏറ്റെടുക്കുന്നു കേസിന്റെ വാദം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നുന്നുവെന്നു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രാമക്ഷേത്ര കേസിന്റെ ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ രണ്ടായിരത്തിപ്പത്ത്  മുതല്‍ രണ്ടായിരത്തിപ്പതിനേഴു വരെ  കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് അവര്‍ എന്താണു ചെയ്തതെന്നു വിശദീകരിക്കണം. വിത്തു വിതയ്ക്കാതെ വിളയില്‍ നിന്നുള്ള വരുമാനം ജമീന്ദാര്‍മാര്‍ക്ക് എടുക്കാന്‍ പറ്റും.’- എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

കൂടാതെ മുൻ വി എച് പി നേതാവായ  അശോക് സിംഗാളിനു ഭാരത രത്ന നൽകണെമന്ന ആവശ്യവും സ്വാമി ഉന്നയിച്ചു. അദ്വാനി, ഉമാ ഭാരതി എന്നിവരോടൊപ്പം ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള വ്യക്തിയാണ് അശോക് സിംഗാൾ

12-Nov-2019