ന്യൂദല്‍ഹി: രാജ്യത്ത് വ്യവസായിക ഉൽപ്പാതനത്തകർച്ച അതി രൂക്ഷം. കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ . രാജ്യത്തെ ഐ.ടി മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇൻഫോസിസ് ഉൾപ്പടെ പല കമ്പനികളും ജോലിക്കാരെ പിരിച്ച് വിടുകയാണ്.വ്യവസായത്തകര്‍ച്ചാ സംബന്ധമായ കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് തിങ്കളാഴ്ച പുറത്ത് വിട്ടത്.
നിര്‍മാണ രംഗത്തെ ഉത്പന്നങ്ങള്‍, വൈദ്യുതി, ഖനനം, എന്നീ മേഖലകളില്‍ താഴ്ന്ന വളര്‍ച്ചാനിരക്കാണുള്ളത്, കൂടാതെ വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന യന്ത്രനിര്‍മാണ രംഗത്ത് ഇരുപതു ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ പട്ടികയിൽ വരുന്ന ഗൃഹോപകരണങ്ങളുള്‍, കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ-നിര്‍മാണ രംഗത്തെ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിളെല്ലാംതന്നെ രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ റേറ്റിങ് ആന്‍ഡ് റിസര്‍ച്ചിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ദേവേന്ദ്ര കുമാര്‍ പന്ത് പറഞ്ഞു.