രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും.

ന്യൂ ഡൽഹി; അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെ വളരെ സുപ്രധാനമായ വിധികൾ പ്രസ്താവിച്ച  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് വൈകുന്നേരം സുപ്രീം കോടതി അങ്കണത്തിൽ വെച്ച് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും. അയോദ്ധ്യ, ശബരിമല പോലെയുള്ള സുപ്രധാന വിധികൾ കൂടാതെ , വിവാഹേദര ലൈംഗികബന്ധം  ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധിയും,  സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരവകാശ നിയമത്തിന്റെ പരിധിയിൽ എത്തിച്ച വിധിയും അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിലെ സുപ്രധാനമായ വിധികളായിരുന്നു. 

ജസ്റ്റിസ് ബോബ്ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്.

15-Nov-2019