പെട്രോൾ വില വാണം പോലെ പൊങ്ങുന്നു.

തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ വിലയിൽ വര്‍ധവ്. ഡൽഹി, കൊൽക്കത്ത മുംബൈ തുടങ്ങിയിടങ്ങളിൽ ലിറ്ററിന് 14 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ,ചെന്നൈയിൽ 15 പൈസയുടെ വർധനവുണ്ടായി.

മൂന്നു ദിവസങ്ങളിലെ വില വർധനവിനെ തുടർന്ന് ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവടങ്ങളിൽ 47ഉം ചൈന്നൈയിൽ 50 പൈസയും വർധിച്ചു. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ പെട്രോൾ വില യഥാക്രമം Rs.73.77, 76.47, 79.44,  76.68 എന്നീ നിലകളിലായി. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല. എന്നാൽ വരും ദിവസങ്ങളിൽ ഡീസൽ വിലയും വര്ധിപ്പിക്കുമെന്നാണ് എന്ന കമ്പനികളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 

16-Nov-2019