ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് .

ന്യൂദല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ പാര്‍ലമെന്റ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍ക്കര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, മാരകായുധം കൈവശം വെക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തു. കിഷന്‍ഗഢ്, ലോധി കോളനി എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ്  കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്  

പൊതുമുതല്‍ നശിപ്പിക്കൽ നിരോധനാജ്ഞ നിയമത്തിലെ  മൂന്നാം വകുപ്പ് എന്നിവ പ്രകാരവും കേസുണ് . എന്നാൽ  ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

 

20-Nov-2019