സർക്കാർ അപ്പീൽ ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാരിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.  കേസിൽ തുടരന്വേഷണവും പുനർ വിചാരണയും അനിവാര്യമാണെന്നുതന്നെയാണ് സർക്കാർ ഭാഷ്യം 

 

ലൈംഗിക പീഡനം ഉണ്ടായി എന്ന രീതിയിൽ ആദ്യകേസിൽ അന്വേഷണം ഉണ്ടായില്ല മാത്രവുമല്ല  കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി സ്വീകരിച്ചില്ല എന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചുമതലകളിൽ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സർക്കാർ പുറത്തക്കിയിരുന്നു.  കേസിൽ പുനർ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും  ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

21-Nov-2019