ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി ശിവ സേന

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്ന ശിവസേന വീണ്ടും ബി ജെ പി ക്കെതിരായി രംഗത്ത്. ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്ന് പറഞ്ഞ് വന്നാല്‍ പോലും ബി.ജെ.പിക്കൊപ്പം ഇനിയൊരു സഖ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനെ നയിക്കേണ്ടത് ദല്‍ഹിയിലിരിക്കുന്നവരല്ല മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി എന്താണെന്ന് തീരുമാനിക്കുന്നത് ശിവസേനയാണ്. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. 

ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം  ഗവര്‍ണറെ കാണുമോ എന്ന ചോദ്യത്തിന് രാഷ്ട്രപതി ഭരണം നടക്കുമ്പോള്‍ എന്തിനു  ഗവര്‍ണറെ കാണണമെന്നായിരുന്നു  റാവുത്ത് ചോദിച്ചത് കൊണ്ഗ്രെസ്സ് എന്‍.സി.പിസഖ്യത്തിൽ  മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് തന്നെയായിരിക്കുമെന്നും റാവത്ത് പറഞ്ഞു. ശിവസേന മേധാവി ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

22-Nov-2019