മഹാരാഷ്ട്രയിൽ സുപ്രീംകോടതിയെ വകവെക്കാതെ രാഷ്ട്രീയ നീക്കങ്ങൾ.
അഡ്മിൻ
ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചുമതലയേറ്റു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എന്‍സിപി നേതാവ് അജിത് പവാറും അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്.
അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍.സി.പി. എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചായിരുന്നു ബിജെപിയുടെ നീക്കം. അതേസമയം, ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞക്കെതിരെയും ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയും ത്രികക്ഷി സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി നടപടികൾ പുരോഗമിക്കവേ അധികാരത്തിൽ കയറിയ നടപടി ഭരണഘടനാ ലംഘനം ആണെന്ന് നിയമ വിദഗ്ധർ ആരോപിക്കുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശങ്ങൾ ആണ് മഹാരാഷ്ട്രയിൽ നടപ്പിലാക്കുന്നത്.