ശബരിമലയിൽ വരുമാനം വർധിച്ചു. വിശ്വാസികൾ സംഘികളെ തള്ളി

ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്. ശബരിമലയില്‍ കാണിക്കയിടരുതെന്ന ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ ആഹ്വാനം തള്ളിക്കളഞ്ഞാണ് വിശ്വാസികള്‍ ശബരിമല വരുമാനത്തില്‍ വന്‍വര്‍ധനവ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നട തുറന്ന 16ാം തീയതി മുതല്‍ 28ാം തീയതി രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം.

തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വര്‍ദ്ധനവുണ്ടായി. ഇതുവരെ 8 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തില്‍ ലഭിച്ചു. കൂടാതെ മുന്‍ വര്‍ഷത്തെക്കാള്‍ 8 കോടി രൂപയുടെ വര്‍ദ്ധന അരവണ ഇനത്തിലും 15 കോടി 47 ലക്ഷം രൂപയും അപ്പം വില്‍പ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു. വിശ്വാസികള്‍ സംഘികളെ മനസിലാക്കി അവരുടെ ആഹ്വാനം തള്ളിയതോടെ ആര്‍ എസ് എസ് നേതൃത്വം ആശങ്കയിലാണ്.

30-Nov-2019