രാജ്യത്ത് കൈക്കൂലി കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന വിധത്തിലുള്ള ഈ സര്‍വ്വേ നടത്തിയത് ലോക്കല്‍ സര്‍ക്കിള്‍സ്, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നീ സംഘടനകളാണ്. 'ഇന്ത്യ കറപ്ഷന്‍ സര്‍വേ– 2019' റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
രാജസ്ഥാനാണ് കൈക്കൂലിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. രാജ്യത്താകെ 51 ശതമാനം പേര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവന്നു. അഴിമതി തടയാന്‍ രാജ്യത്ത് ശക്തമായ സംവിധാനമില്ലെന്നും കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാനായിട്ടില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും കൈക്കൂലി നല്‍കാതെ സേവനം ലഭിച്ചതായി പ്രതികരിച്ചു. കൈക്കൂലി നല്‍കേണ്ടി വന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായി. മുന്‍ സര്‍വേയില്‍ കൈക്കൂലി നല്‍കിയതായി 31 ശതമാനം പേര്‍ അവകാശപ്പെട്ടിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഴിമതി നിര്‍മാര്‍ജ്ജനത്തില്‍ ഏറെ മുന്നോട്ടുപോയെന്നാണ് രേഖകളില്‍ നിന്ന് മനസിലാവുന്നത്.
രാജ്യത്താകെ 51 ശതമാനം പേര്‍ കൈക്കൂലി നല്‍കിയതായി സര്‍വ്വേയില്‍ സമ്മതിക്കുന്നു. പലവട്ടം കൈക്കൂലി നല്‍കിയെന്ന് 24 ശതമാനം പേരും ഒന്നോ രണ്ടോ വട്ടം കൈക്കൂലി നല്‍കിയെന്ന് 27 ശതമാനം പേരും സമ്മതിച്ചു. 35 ശതമാനം പേര്‍ നേരിട്ടും 30 ശതമാനം പേര്‍ ഏജന്റുമാര്‍ മുഖേനയുമാണ് പണം നല്‍കിയത്. ആറ് ശതമാനം പേര്‍ക്ക് കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ പാരിതോഷികങ്ങള്‍ നല്‍കേണ്ടിവന്നു. കേരളത്തില്‍ ഇത്തരം പ്രവണത കുറവാണ് എന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
കേന്ദ്ര വിജിലന്‍സ് കമീഷനും സിബിഐയും മിക്കപ്പോഴും നോക്കുകുത്തികളാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടും സിസിടിവികള്‍ സ്ഥാപിച്ചിട്ടും അഴിമതി തടയാനായിട്ടില്ല. സാമൂഹ്യമാധ്യമങ്ങള്‍വഴി ഭരണനിര്‍വഹണവും ജനസമ്പര്‍ക്കവും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഏജന്‍സിയാണ് ലോക്കല്‍ സര്‍ക്കിള്‍സ്. അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാരിതര ഏജന്‍സിയാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ.
സര്‍വ്വെ റിപ്പോര്‍്ട്ട് പുറത്തുവന്നതിന്റെ പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്നാണ് പിണറായി വ്യക്തമാക്കിയത്.