രാഹുൽ ബജാജിനെ വിമർശിക്കാൻ ആർ എസ് എസ്- ബി ജെ പി ആഹ്വാനം
അഡ്മിൻ
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച രാഹുല്‍ ബജാജിനെതിരെ സംഘപരിവാരത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരണമെന്ന് എസ് എസ്- ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. തുടര്‍ന്ന് ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ബജാജിനെതിരായ വിമര്‍ശനവുമായി രംഗത്ത് വന്നു.
അമിത് ഷാ കൂടി പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുതിര്‍ത്തത്. ആ വേദിയില്‍ വെച്ച് പരിക്ഷീണനായ ശരീരഭാഷയോടെ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ ബി ജെ പി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കി. അമിത് ഷായുടെ ദുര്‍ബലമായ മറുപടിയില്‍ ആര്‍ എസ് എസ് നേതൃത്വം തൃപ്തരായില്ല. തുടര്‍ന്നാണ് ബി ജെ പി നേതൃത്വത്തോട് രാഹുല്‍ ബജാജിനെ കടന്നാക്രമിക്കാന്‍ ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ബി ജെ പി കേന്ദ്രനേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്കും മാധ്യമ വക്താക്കള്‍ക്കും രാഹുല്‍ ബജാജിനെ കടന്നാക്രമിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
നിലവില്‍ വ്യവസായ സമൂഹത്തിനും ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ വലിയ ഭയമാണുള്ളത്. രാഹുല്‍ ബജാജിന്റെ വിമര്‍ശനം രാജ്യമാകെ ചര്‍ച്ചയാകുന്നത് വഴി ആ ഭയം ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും. അതിനാലാണ് ഇനിയൊരു വിമര്‍ശനം ഉയര്‍ന്നുവരാത്ത രീതിയില്‍ മറുപടികളും എതിര്‍വിമര്‍ശനങ്ങളുമായി സജീവമാകണമെന്ന നിര്‍ദേശം ബി ജെ പി നല്‍കുന്നത്.
മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം ദേശീയതയ്ക്ക് മുറിവേല്‍പ്പിക്കുന്ന വ്യക്തിയാണ് രാഹുല്‍ ബജാജ് എന്ന സന്ദേശം അണികള്‍ക്കും ജനങ്ങള്‍ക്കും നല്‍കാനായുള്ളതാണെന്നാണ് മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ''ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്‌പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും'' നിര്‍മലയുടെ ട്വീറ്റ് ചര്‍ച്ചകള്‍ക്ക് പൂര്‍ണവിരാമമിടാനുള്ള ആഹ്വാനമാണ്. ആര്‍ക്കെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരായുള്ള അതൃപ്തി മനസിലുണ്ടെങ്കില്‍ അത് പുറത്തുപറയരുതെന്നാണ് നിര്‍മലാ സീതാരാമന്‍ പൊതിഞ്ഞ് പറയുന്നത്.
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കു പേടിയാണെന്നുമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുഖത്തുനോക്കി വ്യവസായപ്രമുഖന്‍ രാഹുല്‍ ബജാജ് തുറന്നടിച്ചത്. ശനിയാഴ്ച വൈകീട്ട് മുംബൈയില്‍ 'ഇക്കണോമിക് ടൈംസ്' ദിനപത്രം നടത്തിയ അവാര്‍ഡുദാനച്ചടങ്ങിലാണ് വ്യവസായ ലോകത്തുനിന്ന് അത്യപൂര്‍വമായി മാത്രമുയരുന്ന വിമര്‍ശനത്തിന്റെ സ്വരത്തില്‍ ബജാജ് ഗ്രൂപ്പ് തലവന്‍ സംസാരിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമനും ഈ സമയം വേദിയിലുണ്ടായിരുന്നു. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെയാണ് രാഹുലിനെ നേരിടാന്‍ ബി ജെ പി രംഗത്തുവന്നത്.
പാര്‍ലമെന്റ് സീറ്റിനായി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനമെന്ന ആരോപണവുമായി ബി ജെ പി വക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. വരും മണിക്കൂറുകളില്‍ ബി ജെ പി നേതൃത്വം വ്യക്തിഹത്യയും ദുരാരോപണങ്ങളുമായി രാഹുല്‍ ബജാജിനെ വേട്ടയാടുമെന്നാണ് സൂചനകള്‍.
02-Dec-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ