ന്യൂ ഡൽഹി:പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ബില്ലിനെതിരെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ് സഭയിൽ ബില്ല് അവതരിപ്പിക്കുന്നത്. ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഇടതുപക്ഷവും, കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട് . രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികളിൽ മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം , പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് വ്യവസ്ഥ അഞ്ച് വർഷമായി കുറക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
രാജ്യസഭയിൽ 102 പേരുടെ പിന്തുണ എൻഡിഎക്കുണ്ട്. ഇനി അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവരുടെ നിലപാടുകൾ പ്രാധാന്യമുള്ളതാണ്. എന്നാൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഹൈദരാബാദിലും അസമിലും ബില്ലിനെതിരെ ഇന്നലെ പ്രതിഷേധം നടന്നു. ബില്ലിനെതിരെ മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. .ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാകും പൗരത്വ നിയമഭേദഗതി ബില്‍ അമിത് ഷാ സഭയില്‍ അവതരിപ്പിക്കുക.