അയോധ്യ കേസിൽ പുനപരിശോധന ഹർജി.

ന്യൂ ഡൽഹി: അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരായ വിധിയാണെന്ന് ചൂണ്ടിക്കാണിച്ച് ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു സാധിച്ചിരുന്നില്ല. അതിനാൽ  മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍ നൽകണമെന്നും തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം  എന്നുമായിരുന്നു വിധി.

10-Dec-2019