ഗുവാഹത്തി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ്മ ബി.ജെ.പി വിട്ടു. ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിനു കാരണം അസമിലെ ജനങ്ങളാണ് , ഞാനൊരിക്കലും ഈ ബില്ലിനെ പിന്തുണയ്ക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ ഞാന്‍ ഇതിനോടകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബില്ല് റദ്ദാക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പായിരുന്നു ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും രവി ശർമ്മ വാഗ്ദാനം ചെയ്തു.
ബില്‍ ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനയായ NESO ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ നാല് മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ നടനും അസം സ്റ്റേറ്റ് ഫിലിം കോര്‍പറേഷന്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണുമായ ജതിന്‍ ബോറയും ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.പ്രതിഷേധക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം തെരുവിലിറങ്ങുമെന്നും രാഷ്ട്രീയ നേട്ടം ഉന്നംവെച്ച് ബി.ജെ.പിയില്‍ ചേരില്ലെന്നും ജാതിന് ബോറ വ്യക്തമാക്കി.