ഹർത്താൽ തുടങ്ങി.
അഡ്മിൻ
തിരുവനന്തപുരം: സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരേയും എൻആർസിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് സംയുക്ത സമിതി ഹർത്താൽ ആഹ്വനം ചെയ്തത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
ഹർത്താലിനിടെ കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം നടന്നു. പലയിടങ്ങളിലായി ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും പൊതുപരീക്ഷകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ശബരിമല തീർഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന തദ്ദേശവാർഡുകളെയും ഒഴിവാക്കിയിട്ടുണ്ട് . നേരത്തെ ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമായാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നും അത് പിൻവലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
17-Dec-2019
ന്യൂസ് മുന്‍ലക്കങ്ങളില്‍
More