ഹേമന്ത് സോറ മുഖ്യമന്ത്രിയാകും.

ജെ.എം.എം നേതാവായ ഹേമന്ത് സോറ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. സോറന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 27 ന് നടത്തനാണ് തീരുമാനം. ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന  ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിൽ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ഉജ്ജ്വല വിജയമാണ് നേടിയത്.

ഒടുവിൽക്കിട്ടുന്ന റിപ്പോർട്ടുകളനുസാരിച്ച് ജെ.എം.എമ്മിന് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആറ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് അഞ്ച് മന്ത്രിസ്ഥാനത്തിനൊപ്പം സ്പീക്കര്‍ പദവിയും ആര്‍.ജെ.ഡിക്ക് ഒരു മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.  

24-Dec-2019