ഡല്‍ഹി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രവരി 11ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 70 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 36 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരത്തിലേറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 21 ആണ്. സൂക്ഷ്‌മ പരിശോധന 22നും നടക്കും. നിലവിലെ ഭരണ കക്ഷി ആംആദ്മി പാര്‍ട്ടിയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 2015ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമ സഭയില്‍ 67 സീറ്റ് നേടിയാണ് അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. പിന്നീട് അഞ്ച് എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. നിലവില്‍ എഎപി61, ബിജെപി3, ശിരോമണി അകാലിദള്‍1 എന്നിങ്ങനെയാണു സീറ്റ് നില. ആകെ 1.46 കോടി വോട്ടര്‍മാരായിരിക്കും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.

06-Jan-2020