സെൻകുമാറിനെ ഡി ജി പി ആക്കിയത് അബദ്ധമെന്ന് ചെന്നിത്തല

ടി പി സെന്‍കുമാറിനെ ഡി ജി പി ആക്കിയതില്‍ മനം മാറ്റവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്‌ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാറിനെ ഡി ജി പി ആക്കിയത് വലിയ അബദ്ധവും അപരാധവുമായി. അത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ്. ആ തീരുമാനത്തിന്റെ ദുരന്തം എല്ലാവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഡി ജി പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയിരുന്നു. എന്നാല്‍ അന്ന് സെന്‍കുമാറിനുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ച് രംഗത്തെത്തിയത് ചെന്നിത്തലയായിരുന്നു. സെന്‍കുമാറിന്റെ ബി ജെ പി ബന്ധം മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചപ്പോഴും എല്‍ ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനായിരുന്നു യു ഡി എഫിന് താല്‍പര്യം. 

08-Jan-2020