തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വാർഡുകൾ കൂടും

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യവാരമോ ആയി നടക്കുമെന്ന് സംസ്ഥാന  തെരെഞ്ഞെടുപ്പ് കമ്മിഷണർ. എല്ലായിടത്തും അധിക വാർഡുകൾ ഉണ്ടാവും. പുതിയ വാർഡുകളിൽ പുതിയ വീട്ടുനമ്പരായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ വ്യക്തമാക്കി. 

നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. വാർഡ് പുനർ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷൻ കടന്നിട്ടില്ല. പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ. തെരഞ്ഞെടുപ്പ് സമയ ക്രമത്തിൽ ഏകദേശ ധാരണയാഎന്നും അദ്ദേഹം പറഞ്ഞു.

വാർഡ് പുനർ വിഭജനത്തിന് ഡീ ലിമിറ്റേഷൻ കമ്മീഷൻ നടപടി തുടങ്ങണം, വോട്ടർ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകൾ ഇനിയും ബാക്കിയാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വാർഡുകൾ ഇക്കുറിയുണ്ടാകും. 2011 ലെ സെൻസസ് അടിസ്ഥാനത്തിലാകും വാർഡ് പുനർ വിഭജനമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 

08-Jan-2020