ഹൈതം ബിന്‍ താരിഖ് ഒമാനിന്റെ പുതിയ സുല്‍ത്താന്‍

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തയ്മൂര്‍ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് പിന്‍ഗാമിയാവും. ഒമാനിന്റെ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഹൈതം ബിന്‍ താരിഖ്. സുല്‍ത്താന്‍ കുടുംബത്തിന്റെ യോഗത്തിലാണ് തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ ഭാരണാധിക്കാരിക്കായി ചര്‍ച്ചകള്‍ ആരംഭിച്ചത്.

കാന്‍സര്‍ രോഗബാധയെതുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചത്. സുല്‍ത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. നാല്പത് ദിവസത്തേക്ക് ഒമാന്‍ ദേശീയ പതാക താഴ്ത്തി കെട്ടും.1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. ബുസൈദി രാജവംശത്തിന്റെ ഒമാനിലെ എട്ടാമത്തെ സുല്‍ത്താനായിരുന്നു ഖാബൂസ് ബിന്‍ സഈദ്.

11-Jan-2020