ജാർഖണ്ഡിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ജാർഗണ്ഡിലെ ഹസരിബാഗിലുള്ള പ്രതിമയാണ് നശിപ്പിച്ചിരിക്കുന്നത്. ഹസാരിബാഗ് പട്ടണത്തിലെ കുംഹാര്‍ ടോളി വാര്‍ഡ് 24 ല്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് നശിച്ചിരിക്കുന്നത്. സമൂഹ്യ വിരദ്ധര്‍ നശപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരത്തലെന്നും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹസാരിബാഗിലെ കട്കംഡാഗ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗൗതം കുമാര്‍ പറഞ്ഞു.
പ്രതിമ സ്വയം വീണതാണെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാൽ, അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തീരുമാനത്തിലെത്താനാകൂയെന്ന് പോലീസ് വ്യക്തമാക്കി. ഇത് രണ്ടാംതവണയാണ് ഇവിടെ ഗാന്ധി പ്രതിമ തകര്‍ക്കപ്പെടുന്നത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രദേശത്തെ ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.എല്ലാ വര്‍ഷവും ഗാന്ധി ജയന്തിയും ചരമ വാര്‍ഷികവും ആചരിക്കാറുണ്ട്. 2005 ല്‍ ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കുമ്പോള്‍ ചില സംഘപരിവാർ അനുകൂലികൾ എതിര്‍ത്തിരുന്നുവെന്നും അവർ തന്നെയാകാം ഇതിനു പിന്നിലെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. അത് മുഖവിലക്കെടുക്കാൻ പോലീസ് തയ്യാറാവുന്നില്ല എന്ന ആരോപണവും ശക്തമാണ്.