ട്രംപിന്റെ സന്ദർശനം : ഗുജറാത്തിലെ ചേരികളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു.
അഡ്മിൻ
ഗുജറാത്തിലെ ചേരികളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. അഹമ്മദാബാദില്‍ മോട്ടേറ സ്‌റ്റേഡിയത്തിന് സമീപമുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ദുരവസ്ഥ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ചേരി നിവാസികളെ നിര്‍ബന്ധിപ്പിച്ച് താമസ സ്ഥലത്തുനിന്നും ഇറക്കിവിടുന്നത്. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സ്റ്റേഡിയമാണ് മോട്ടേറ. പ്രമുഖ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചേരി ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചേരിയില്‍ പ്രധാനമായും നിര്‍മാണ തൊഴിലാളികളാണ് തിങ്ങി പാര്‍ക്കുന്നത്. ഇവര്‍ ഇരുപത് വര്‍ഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ്. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായാണ് ചേരിനിവാസികള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞതായും തൊഴിലാളികള്‍ വ്യക്തമാക്കി. മോട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി. സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത് ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികള്‍ പറയുന്നു.
ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ് ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുണ്ടെങ്കില്‍ ബുധനാഴ്ചക്കു മുന്‍പായി അധികൃതരെ സമീപിക്കണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ 17ന് ആണ് ചേരിനിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്. കണക്കു പ്രകാരം താമസക്കാര്‍ക്ക് ഒഴിയാനുള്ള അവസാന ദിവസം ഫെബ്രുവരി 18 ആണ്. ഫെബ്രുവരി 24ന് ആണ് സ്‌റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് എന്ന പേരില്‍ പരിപാടി നടക്കുന്നത്. അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിന് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. കോര്‍പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികള്‍ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോര്‍പറേഷന്റെ നിലപാട്.
ട്രംപിന്റെ സന്ദര്‍ശന പാതയിലെ ചേരി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മതില്‍ കെട്ടി മറയ്ക്കുന്നത് വലിയ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി. ബി ജെ പി നേതൃത്വം ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. പാവങ്ങളെ കുടിയിറക്കി ട്രംപിന് വികസിത ഗുജറാത്ത് കാണിച്ചുകൊടുക്കാനുള്ള മോഡിയുടെ നീക്കത്തിനെതിരെ ശക്തമായ ജനവികാരമാണ് ഗുജറാത്തില്‍ ഉയരുന്നത്.
18-Feb-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ