എം എസ് മണി മാനവീകത പുലരാൻ വേണ്ടി തൂലികയെ സമരായുധമാക്കി : കോടിയേരി
അഡ്മിൻ
കേരളത്തിന്റെ യുഗപരിവര്‍ത്തനത്തില്‍ സംഭാവന നല്‍കിയ ധിഷണാശാലിയായ പത്രാധിപരായിരുന്നു എം എസ് മണിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാമൂഹ്യ നീതി, മാനവികത എന്നിവ പുലരാന്‍വേണ്ടി തൂലികയെ സമരായുധമക്കുകവരെ ചെയ്‌തു മണി.
സി വി കുഞ്ഞിരാമന്‍, കെ സുകുമാരന്‍ എന്നിവര്‍ക്ക് പിന്നാലെ കേരളകൗമുദിയെ നിസ്വവര്‍ഗ്ഗിത്തിന്റെ ഉന്നമനത്തിനായി ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഉതകുംവിധത്തിലും പൊതുവില്‍ ഉപയോഗപ്പെടുത്തുന്നതില്‍ മണി പത്രാധിപരായിരിക്കെ ശ്രദ്ധിച്ചു. യുഡിഎഫ് ഭരണകാലത്ത് ശിവഗിരിയില്‍ നടന്ന പോലീസ് അധിക്രമത്തിന്റെ ഉള്ളറ ലാക്കുകള്‍ വെളിപ്പെടുത്തി ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ രണ്ടാഴ്‌ചക്കാലം പ്രസിദ്ധീകരിച്ച ലേഖന പരമ്പര എല്ലാ കാലത്തും വായിക്കപ്പെടുന്നതാണ്.
ഭരണത്തിലെ അഴിമതി വനംകുഭകോണ റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്ന അദ്ദേഹം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മലയാളത്തിലെ ആദ്യകാല സാരഥിയായി. എകെജിയുമായി ഹൃദയബന്ധമുണ്ടായിരുന്ന മണി പൊതുവില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആത്മമിത്രമായിരുന്നു. അടിയന്തരാവസ്ഥയില്‍ സജ്ഞയ് ഗാന്ധിയുടെ അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാടുകളുടെ തുടര്‍ച്ചയാണ് കലാകൗമുദി ആരംഭിച്ചത്. കേരളം കണ്ട നിര്‍ഭയനായ പത്രപ്രവര്‍ത്തികരിലൊരാളായ മണിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി അറിയിച്ചു.