ജമാ അത്തെ ഇസ്‌ലാമിക്കെതിരെ മുസ്ളീം സമൂഹം

ആർഎസ്‌എസ്‌  നേതാവിനെ പള്ളിയിൽ ക്ഷണിച്ച്‌ സൗഹൃദ ജുമുഅ നടത്തിയതിനെ തുടർന്ന് ജമാ അത്തെ ഇസ്ലാമി മുസ്‌ലിം സമൂഹത്തിൽ ഒറ്റപ്പെട്ടു. മൗദൂദി രാഷ്ട്രീയം പുരോഗമന മുഖം മൂടിയിട്ട് നടപ്പിലാക്കുന്ന ജമാ അത്തെ ഇസ്ളാമി കലക്കവെള്ളത്തിൽ മീൻ പിടിക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഇസ്‌ലാം മത പണ്ഡിതർ അഭിപ്രായപ്പെട്ടു.

ചെറിയ കുമ്പളം പള്ളിയിൽ നടന്ന പരിപാടിയാണ് മുസ്ളീം സമുദായത്തിനകത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുന്നത്. ആർഎസ്‌എസ്‌ നേതാവിനെ പങ്കെടുപ്പിച്ചത്‌ കടുത്ത വീഴ്‌ചയാണെന്ന്‌ ജമാഅത്തെ നേതാവ്‌ ഖാലീദ്‌ മൂസാ നദ്‌വി അഭിപ്രായപ്പെട്ടത് ഈ പ്രതിഷേധത്തെ തുടർന്നാണ്. ജമാ അത്തെ ഇസ്ളാമിയുടെ നേതൃത്വം അടിയന്തര യോഗം കൂടുകയും വിഷയത്തിൽ സംഘടനയ്ക്കകത്ത് രണ്ടു അഭിപ്രായവും പ്രതിഷേധവും ഉണ്ടെന്ന് പൊതു സ ഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന രീതിയിൽ പ്രസ്താവനകൾ പുറത്ത് വരണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഖാലീദ്‌ മൂസാ നദ്‌വിയുടെ പ്രതികരണം എന്നാണ് സൂചനകൾ. 

മാവോയിസ്‌റ്റുകളുമായി ബന്ധം ഉണക്കണം എന്ന തീരുമാനത്തിന്റെ പിറകെ സംഘപരിവാറുമായി ചില നീക്കുപോക്കുകൾ ഉണ്ടാക്കി മുന്നോട്ട് പോകണം എന്ന നിലപാട് ജമാ അത്തെ ഇസ്ളാമിക്ക് ഉള്ളതായി നേരത്തെ ആരോപണം ഉയർന്നിട്ടുണ്ട്. അത് ശരിവെക്കുന്ന രീതിയിലാണ് ആർ എസ് എസ്‌ നേതാവിനെ ജുമുഅയിൽ പങ്കെടുപ്പിച്ചത്. ഹിന്ദു വർഗീയതയുമായി കൂട്ടുചേർന്ന് വർഗീയ പ്രവർത്തനം നടത്തിയാൽ സംഘർഷങ്ങളിലൂടെ കൂടുതൽ ലാഭമുണ്ടാക്കാം എന്ന വർഗീയ അജണ്ടയാണ് ജമാ അത്തെ ഇസ്ളാമിയെ നയിക്കുന്നത്. 

ജമാ അത്തെ ഇസ്ളാമിയുടെ നടപടിക്കെതിരായി സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം  ശക്തമാണ്‌. ജമാഅത്തിന്റെ സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയിൽ നടന്ന പരിപാടിയിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെയും പരസ്യമായി തള്ളിപ്പറയാൻ തയ്യാറായിട്ടില്ല 

കുറ്റ്യാടിക്കടുത്ത്‌ ജമാഅത്തെ നിയന്ത്രണത്തിലുള്ള  ചെറിയകുമ്പളം ജുമാമസ്‌ജിദിലാണ്‌ ആർഎസ്‌എസ്‌ നേതാവ്‌ എ കെ വിഷ്‌ണുവിനെ പങ്കെടുപ്പിച്ച്‌ സൗഹൃദ ജുമുഅ സംഘടിപ്പിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു പരിപാടി. ഗുജറാത്ത്‌ ആവർത്തിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി കുറ്റ്യാടിയിൽ  ആർഎസ്‌എസ്‌ –-ബിജെപി നടത്തിയ  പ്രകടനത്തിന്റെ  നേതൃനിരയിൽ വിഷ്‌ണുവുണ്ടായിരുന്നു. തുടർന്ന് പ്രദേശത്ത് ഉണ്ടായ മുസ്ളീം ധ്രുവീകരണം ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായിരുന്നു എന്നാണ് സൂചനകൾ. അത്തരത്തിൽ ഒരു കാലാവസ്ഥ ഉണ്ടാക്കാൻ ആർ എസ് എസ് നേതാവ് വിഷ്ണുവിന്റെ വർഗീയ ഇടപെടൽ സഹായകമായത് കൊണ്ടാണ് ആർ എസ് എസ് നേതാവിനെ പള്ളിയിൽ കയറ്റി ആദരിച്ചത് എന്നാണ് വിമർശനം. 

 

24-Feb-2020