'ഗോ ബാക്ക് ട്രംപ്' ട്രംപിനെതിരെ ഇന്ത്യ പ്രതിഷേധിച്ചു
അഡ്മിൻ
കനത്ത പ്രതിഷേധത്തിന് നടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തി. ഇന്ത്യന്‍ ജനതക്ക് എപ്പോഴും വിശ്വസ്തതയുള്ള സുഹൃത്തായിരിക്കും അമേരിക്കയെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുമെന്നും ട്രംപ് പറഞ്ഞു. നമസ്‌തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മികച്ച സൈനിക സാമഗ്രികള്‍ കൈമാറുന്ന കാര്യം അമേരിക്ക ആലോചിക്കുന്നുണ്ട്. അതിര്‍ത്തിയിലെ തീവ്രവാദ പ്രശ്‌നം പാകിസ്ഥാന്‍ ഇല്ലാതാക്കണം. ഭീകരവാദികള്‍ക്കെതിരെയും അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയും യോജിച്ച് പോരാടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയാണ്. ട്രംപ് ഇന്ത്യയിലെത്തിയ മണിക്കൂറുകള്‍ മുതല്‍ 'ഗോ ബാക്ക് ട്രംപ്' എന്ന ഹാഷ്ടാഗ് ട്വിറ്റര് ട്രെന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരായി ഇടതുപക്ഷ പാര്‍ടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാര്‍ഥി-- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ഗുജറാത്തിൽ ട്രംപിന് സ്വീകരണമൊരുക്കുന്നതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാര്‍ഥികളുമടക്കം 170 പേര്‍ തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യന്‍ വിരുദ്ധ നിലപാടാണ് ട്രംപ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും 'നമസ്തേ ട്രംപ്' സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അര്‍ഹിക്കുന്നില്ലെന്നും തുറന്ന കത്തില്‍ അക്കാദമിക് പണ്ഡിതര്‍ ചൂണ്ടിക്കാട്ടി. വ്യാപാര-- പ്രതിരോധ മേഖലകളില്‍ യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ പൂര്‍ണമായും വഴങ്ങുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിരോധ കരാറുകളെല്ലാം അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്നവയാണ്. കശ്മീര്‍, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളില്‍ ട്രംപിന്റെ പിന്തുണ ഏതുവിധേനയും നേടിയെടുക്കാനാണ് മോഡിയുടെ ശ്രമം. ഇത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കൊടുക്കല്‍വാങ്ങലാണ് യച്ചൂരി പറഞ്ഞു.
ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യ-യു.എസ് പ്രതിനിധികള്‍ മൂന്ന് ബില്യന്‍ യു.എസ്. ഡോളറിന്റെ കരാര്‍ ചൊവ്വാഴ്ച ഒപ്പിടും.അമേരിക്കയില്‍നിന്ന് അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറാണിതെന്ന ട്രംപ് പറഞ്ഞു. അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കുകയായിരുന്നു. ട്രംപും മോഡിയും ചേര്‍ന്നുള്ള റോഡ് ഷോ പിന്നീട് ആരംഭിച്ചു. റോഡ് ഷോയ്ക്കിടെ ആദ്യം ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു.ഷെഡ്യൂളില്‍ സബര്‍മതി ആശ്രമം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അതിനുശേഷം 'നമസ്‌തേ ട്രംപ്' നടക്കുന്ന മൊട്ടേരാ സ്റ്റേഡിയത്തിലേക്ക്. സ്വീകരണപരിപാടികള്‍ മൂന്നുവരെ തുടര്‍ന്നു.
പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലാണ് ട്രംപിന് സാമസം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ് ഹോട്ടലിലും താമസക്കാരുണ്ടാകില്ല. ത്രിതല സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. പിന്നീട് രാജ്ഘട്ട് സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസില്‍ മോഡിയുമൊത്ത് ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. പകല്‍ മൂന്നിന് ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച. ഈസമയം മെലാനിയ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. രാത്രി ഏഴിന് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന്. പത്തിന് ട്രംപും സംഘവും മടങ്ങും.
24-Feb-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ