"എന്റെ പാന്റ്‌സ് അഴിക്കാന്‍ പറഞ്ഞു : ടൈംസ് ഫോട്ടോ ജേർണലിസ്റ്റ് അനിന്ദ്യ ചട്ടോബാധ്യായി
അഡ്മിൻ
ടൈംസ് ഫോട്ടോ ജേർണലിസ്റ്റ് അനിന്ദ്യ ചട്ടോബാധ്യായി തന്റെ ദുരനുഭവം വിവരിക്കുന്നത് ഇങ്ങനെ :
" ഞാനീ പറയാന്‍ പോകുന്നത്, എവ്വിധമാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ചും, തെറ്റിദ്ധരിക്കപ്പെട്ട യുവാക്കള്‍ എവ്വിധമാണ് നിയമം കയ്യിലെടുക്കുന്നത് എന്നതിനെ കുറിച്ചുമാണ്. മതം നോക്കി ആക്രമണം അഴിച്ചു വിടുന്ന കാഴ്ച്ചയാണ് ഞങ്ങള്‍ അവിടെ കണ്ടത്.
മൗജ്പൂര്‍ മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങിയത് മുതലാണ് എനിക്ക് ഈ ഭീകരത അനുഭവിക്കാന്‍ തുടങ്ങിയത്. ഉച്ചക്ക് 12 15ന് മെട്രോ ഇറങ്ങിയ എനിക്ക് നേരെ ഒരു ഹിന്ദുസേന പ്രവര്‍ത്തകന്‍ വന്ന് നെറ്റിയില്‍ കുറി ചാര്‍ത്തി നല്‍കിയിട്ട് പറഞ്ഞു, ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന്. എന്റ കയ്യിലെ ക്യാമറ കണ്ട് ഞാനൊരു ഫോട്ടോ ജേണലിസ്റ്റ് ആണെന്ന് മനസ്സിലാക്കിയാവണം അദ്ദേഹം എന്റെ അടുത്ത് വന്നത്. ഞാനും ഒരു ഹിന്ദുാണ്, നിങ്ങളും ഹിന്ദുവാണ്. എന്തിന് പേടിക്കണം എന്ന് അയാള്‍ എന്നോട് പറഞ്ഞു. വഴിക്കുവെച്ച് ഒരു യുവാവ് വന്നു ചോദിച്ചു, നിങ്ങള്‍ വല്ലാതെ സ്മാര്‍ട്ടാകാന്‍ ശ്രമിക്കുന്നു, സത്യം പറ നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന്...
ഞങ്ങളെത്തി പതിനഞ്ച് മിനിറ്റിന് ശേഷം പ്രദേശത്ത് കല്ലേറു തുടങ്ങി. കൂട്ടത്തില്‍ ചിലര്‍ ‘മോദി മോദി’ വിളികള്‍ മുഴക്കി. ആകാശത്ത് കറുത്ത പുക വന്ന് നിറഞ്ഞു. കത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനടുത്തേക്ക് പോവുകയായിരുന്ന എന്നെ ചലര്‍ വന്ന് തടഞ്ഞുകൊണ്ട് പറഞ്ഞത്, നിങ്ങളും ഒരു ഹിന്ദുവാണ്, എന്തിനാണ് അതിന്റെ ഫോട്ടോ എടുക്കുന്നത്. ഇന്ന് ഹിന്ദു ഉണര്‍ന്ന ദിവസമാണ് എന്നാണ്.
അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച എന്റെ ക്യാമറ അവര്‍ കൈക്കലാക്കാന്‍ ശ്രമിച്ചു.
അവിടെ വെച്ച് എന്നെ തടഞ്ഞു. എന്നാല്‍ അല്‍പ്പ സമയത്തിനു ശേഷം ബാരിക്കേഡ് കടന്ന് കെട്ടിടത്തിനടുത്തേക്ക് പോകാനായി എന്റെ ശ്രമം. എന്നാല്‍ മുള വടികളും ദണ്ഡുമായി വന്ന ഒരു സംഘം എന്നെ വീണ്ടും പിടികൂടി. അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച എന്റെ ക്യാമറ അവര്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ എന്റെ കൂടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ് എന്റെ മുന്നില്‍ കയറി നിന്നു എന്റെ ദേഹത്ത് തൊട്ടുപോകരുതെന്ന് പറഞ്ഞു. അവര്‍ പിരിഞ്ഞു പോയി.
അവിടെ നിന്ന് മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സംഘം ആളുകള്‍ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. വഴിക്കുവെച്ച് ഒരു യുവാവ് വന്നു ചോദിച്ചു, നിങ്ങള്‍ വല്ലാതെ സ്മാര്‍ട്ടാകാന്‍ ശ്രമിക്കുന്നു, സത്യം പറ നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന്...
അവിടെ കൂടിയിരുന്ന ആളുകള്‍ വന്ന് എന്റെ പാന്റ്‌സ് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഉപദ്രവിക്കരുതെന്നും ഞാന്‍ ഒരു സാധാരണ ഫോട്ടോഗ്രാഫര്‍ മാത്രമാണെന്നും, എന്നെ വെറുതെ വിടണമെന്നും ഞാനവരോട് തൊഴുകയ്യോടെ പറഞ്ഞു. ഒരിക്കല്‍ കൂടി ഭീഷണിപ്പെടുത്തിയ അവര്‍, ശേഷം എന്നെ പോകാന്‍ അനുവദിച്ചു.
അവിടെ നിന്നും ജാഫറാബാദിലേക്ക് നടന്ന ഞാന്‍ അവിടെ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ചു. ഡല്‍ഹി ഐ.ടി.ഒയില്‍ എത്തിക്കാമെന്ന് ഡ്രൈവര്‍ സമ്മതിച്ചു. എന്നാല്‍ പിന്നീടാണ് ശ്രദ്ധിച്ചത്, ഓട്ടോറിക്ഷയുടെ പേര് എന്നെ കൂടുതല്‍ കുഴപ്പത്തിലാക്കിയേക്കുമെന്ന് എനിക്ക് തോന്നി.
കരുതിയതു പോലെ തന്നെ സംഭവിച്ചു. അല്‍പം ദൂരം പിന്നിട്ടപ്പോള്‍ തന്നെ ഞങ്ങളുടെ വണ്ടി മൂന്നു നാലു പേര്‍ വന്ന് തടഞ്ഞു. ഞങ്ങളുടെ കോളറില്‍ പിടിച്ചവര്‍ പുറത്തേക്കിറക്കി. ഞങ്ങളെ വെറുതെ വിടണമെന്നും, ഓട്ടോക്കാരന്‍ നിരപരാധിയാണെന്നും ഞാന്‍ അവരോട് കാലു പിടിച്ചു പറഞ്ഞു. അവര്‍ ഞങ്ങളെ പോകാന്‍ അനുദിച്ചു. എന്നെ ഇറക്കിയ ശേഷം ഓട്ടോക്കാരന്‍ എന്നോട് പറഞ്ഞു, ഇത്രയും ഭീകരമായ രീതിയില്‍ ഇതുവരെ ആരും എന്റെ മതത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല എന്ന്. "
ദില്ലിയിൽ സംഘപരിവാർ ആസൂത്രണം ചെയ്തു നടത്തുന്ന വർഗ്ഗീയ കലാപം എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്നു എന്നാണു ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ലേഖകന്‍ പി ആര്‍ സുനില്‍ തന്റെ ലൈവ് റിപ്പോർട്ടിൽ പറഞ്ഞത്. അതിങ്ങനെ ആയിരുന്നു :
സംഘപരിവാര്‍ അക്രമിസംഘം ഡല്‍ഹിയില്‍ വന്‍ കലാപം നടത്തുകയാണ്. പള്ളികളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു. എല്ലാം കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് പൊലീസ്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും അക്രമികള്‍ വെറുതെ വിടുന്നില്ല. അക്രമികള്‍ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണ് , അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചു. 16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മുന്‍പ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികള്‍ പോകുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്‌ച്ചയാണ് ഞാന്‍ കണ്ടത്. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത് തന്നെ.
അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാല്‍ കല്ലെറിയും. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങള്‍ കൂട്ടത്തോടെ വന്ന് പള്ളികള്‍ ആക്രമിക്കുന്നു. അവരുടെ കയ്യില്‍ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.'
ഈ രണ്ടു മാധ്യമപ്രവർത്തകരുടെ അനുഭവം മാത്രം മതി ഡൽഹി കത്തിയ്ക്കുന്നത് ആരാണെന്ന് ലോകത്തിന് മനസ്സിലാകാൻ. രാജ്യം മുഴുവൻ ഈ കലാപം പടർത്തുക എന്നത് കൂടിയാണ് ആർഎസ്എസ് അജണ്ട. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജാഗ്രതയോടെ രംഗത്തിറങ്ങേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. ഹിന്ദുത്വ തീവ്രവാദികൾ തെരുവുകൾ കീഴടക്കുന്നതിന് മുൻപ് ജനാധിപത്യ വാദികൾ രാജ്യത്തിന്റെ തെരുവുകളിൽ കാവൽ നിൽക്കണം. നിർഭാഗ്യവശാൽ പ്രധാന പ്രതിപക്ഷം നിസംഗമായി ഇരിക്കുന്നു എന്നത് തന്നെയാണ് രാജ്യത്തിൻറെ ശാപം. അപകടകരമായ അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുകയാണ്.
25-Feb-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ