കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് അമിത് ഷായോട് ബൃന്ദ കാരാട്ട്.
അഡ്മിൻ
ന്യൂദല്‍ഹി: ഡൽഹി കലാപത്തിന് കാരണക്കാരനായ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് അമിത് ഷായോട് ബൃന്ദ കാരാട്ട്. കപില്‍ മിശ്രക്കെതിരെ നടപടി എടുക്കാതിരിക്കുന്നതു വിദ്വേഷ പ്രസംഗത്തിന് പ്രോത്സാഹനം നൽകും, മത സൗഹാര്‍ദത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇനിയും ഉണ്ടാകാന്‍ ഇടയാകുമെന്നും ബൃന്ദ അഭിപ്രായപ്പെട്ടു. കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബൃന്ദ കാരാട്ട്ക അയച്ച കത്തിലാണ് ആവശ്യം. കൂടാതെ ഇതേ വിഷയത്തിൽ ആഭ്യന്തര മന്ത്രിയെ നേരില്‍ കാണനുള്ള അനുമതിയും അവർ തേടി.
ഷാഹീന്‍ ബാഗില്‍ മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നു വന്നിരുന്നതെന്നു ബ്രിന്ദ കാരാട്ട് പറഞ്ഞു, കലാപത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതിയുക്തമായ ഇടപെടലാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ഇതിനിടെ ബി ജെ പി എം.പി ഗൗതം ഗംഭീറും കപില്‍ മിശ്രയ്‌ക്കെതിരെ രംഗത്തെത്തി. കപില്‍ മിശ്രയല്ല ആരായാലും ഏതു പാര്‍ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.