ഡൽഹി കലാപത്തില്‍ മരണം 18 ആയി.

ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്ക് പരിക്ക് പറ്റിയിട്ടുണ്ട് , ഇതിൽപോലീസ്സുകാരും ഉൾപ്പെടും. കലാപം നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ സംഘർഷ മേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  അക്രമികളെ കണ്ടാൽ ഉടൻ തന്നെ  വെടിവയ്ക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു കൂടാതെ വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി സംഘർഷം സംബന്ധിച്ച ഹർജിയിൽ അർധരാത്രിയിൽ ഡൽഹി ഹൈക്കോടതി വാദം കേട്ടൂ.  പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി പോലീസിനോട് കോടതി നിർദേശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഹർജി  2.15ന് വീണ്ടും പരിഗണിക്കും.

 

26-Feb-2020