കലാലയ രാഷ്ട്രീയം വീണ്ടും നിരോധിച്ച് ഹൈക്കോടതി

കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്ക് ഹൈക്കോടതി വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച്‌ തുടങ്ങിയവ കോടതി നിരോധിച്ചു. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു, വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.

26-Feb-2020