വഞ്ചിയൂരിൽ വിഷ്‌ണുവിന്റെ പട്ടാപകൽ അരുംകൊല നടത്തിയ ആർഎസ്എസ് ക്രിമിനൽ ആസാം അനി ആണ് 12 വർഷത്തിന്‌ ശേഷം പിടിയിൽ ആയത്

തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

വഞ്ചിയൂരിൽ വിഷ്‌ണുവിന്റെ പട്ടാപകൽ അരുംകൊല നടത്തിയ ആർഎസ്എസ് ക്രിമിനൽ ആസാം അനി ആണ് 12 വർഷത്തിന്‌ ശേഷം പിടിയിൽ ആയത്. മണികണ്ടേശ്വരത്തെ വീട്ടിൽ നിന്നും പുലർച്ചെ 5 30 ന് ശംഘുമുഖം എസിപി ഐശ്വര്യ ഡോങ്ക്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്.

ആസാമിലടക്കം പോയി ആർഎസ്എസ് പ്രചാരകനായതിനാലാണ് അനിൽകുമാർ എന്ന ഇയാൾ ആസാം അനിയായി ആർഎസ്എസ് നേതൃത്വത്തിനിടയിൽ മാറിയത്. വിഷ്ണു കൊലക്കേസിന്റെ മുഖ്യ ആസൂത്രകനും പങ്കാളിയുമായ ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും ആർഎസ്എസിന്റെ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനുമാണ്‌.കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്‌ ആസാം അനി. ഒളിവിൽ ഉള്ളപ്പോഴും ഇയാൾ ആർഎസ്എസിന്റെ ആയുധ പരിശീലനങ്ങൾക്കും, ബൈഠക്കുകൾക്കും നേതൃത്വം നൽകിയിരുന്നു. ഇയാളുടെ അറസ്റ്റോടെ തിരുവനന്തപുരത്തെ പല ആർഎസ്എസ് ആക്രമണങ്ങളുടെയും ഗൂഡാലോചന മറനീക്കി പുറത്തുവരുമെന്നാണ് കരുതുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ മണികണ്ടേശ്വരം, കാവല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി ആർഎസ്എസ് ആക്രമണങ്ങൾ നടത്തിയിരുന്നു. അതിന്റെ അന്വഷണത്തിനിടെ ആണ് ആസാം ആനിയുടെ സാന്നിദ്ധ്യം പോലീസ് മനസ്സിലാക്കിയത്. ഇയാൾക്ക് മണികണ്ടേശ്വരത്ത് സൗകര്യങ്ങൾ ചെയ്യുന്ന ഗുരുജി പ്രശാന്തും പോലീസ് നിരീക്ഷണത്തിൽ ആണ്. ഇവർ അറിയാതെ നഗരത്തിൽ ആർഎസ്എസ് ന്റെ ഒരു ആക്ഷനും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരം.

2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർഎസ്എസ് സംഘം സിപിഎം പ്രവർത്തകനായ വിഷ്ണുവിനെ വെട്ടി കൊന്നത്‌. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വര്ഷം ശിക്ഷയും നൽകി കോടതി വിധി വന്നിരുന്നു.

04-Mar-2020