ഷെയ്ൻ നാളെ തന്നെ 'വെയിൽ' ലൊക്കേഷനിലെത്തും, 'ഖുര്‍ബാനി'യും ഉടൻ തീർക്കും
അഡ്മിൻ
ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് നീക്കാൻ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതായി റിപ്പോർട്ട് . ഇന്നലെ നടന്ന എഎംഎംഎ എക്സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം വ്യക്തമാക്കിയത്. തുടർന്ന് ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്.
യുവതാരം ഷെയിൻ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി റിപ്പോർട്ട്. 32 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാൻ തയ്യാറാണ് എന്ന് ഷെയിന്‍ നിഗം സമ്മതിച്ചതോടെയാണ് മൂന്ന് മാസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്ക് അറുതിയായിരിക്കുന്നത് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നിർമാതാക്കളും അമ്മ ഭാരവാഹികളും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഷെയിൻ നിഗം വ്യാഴാഴ്ച മുതൽ ‘വെയില്‍’ സിനിമയുടെ ഭാഗമാകുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിന് ശേഷം ‘ഖുര്‍ബാനി’യുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആന്‍റോ ജോസഫ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണൻ എന്നിവരാണ് ചര്‍ച്ചയിൽ പങ്കെടുത്തത്. ചര്‍ച്ചയ്ക്കായി ഷെയ്ൻ നിഗത്തേയും വെയില്‍ സിനിമയുടെ സംവിധായകൻ ശരത്തിനേയും കുര്‍ബാനിയുടെ സംവിധായകൻ വി ജിയോയെയും വിളിച്ചു വരുത്തിയിരുന്നു.
ഇന്നലെ കൊച്ചിയില്‍ നടന്ന താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം വ്യക്തമാക്കിയത്.