രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ബിപിസിഎലിന്റെ 52.98 ശതമാനം ഓഹരികള്‍ വിൽക്കാനാണ് ഒരുങ്ങുന്നത്.
അഡ്മിൻ
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ (ബിപിസിഎല്‍) ഓഹരി വിൽപ്പനയ്ക്ക് താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ. ആഗോള തലത്തിലുള്ള താൽപര്യ പത്രമാണ് കേന്ദ്രസർക്കാർ ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വാങ്ങുന്നതിനായി വിദേശ കമ്പനികളുടെ അപേക്ഷയുമെത്തുമെന്നാണ് കരുതപ്പെടുന്നത്. പത്ത് ബില്ല്യൺ ഡോളര്‍ ആദായമുള്ള കമ്പനികള്‍ക്കാണ് ഓഹരി വാങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കാനാവുക. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി വാങ്ങാന്‍ സാധിക്കില്ല. മെയ് രണ്ടിനകം കമ്പനികൾ അപേക്ഷ സമർപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
51 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ യൂണിറ്റുകളെയാണ് ഓഹരി വാങ്ങുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. വിഷയത്തിൽ സംശയങ്ങൾ ഉണ്ടെങ്കിൽ ദുരീകരിക്കാൻ ഏപ്രിൽ നാല് വരെ സമയം ഉണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു ബിപിസിഎൽ സ്വാകാര്യവൽക്കരിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ ഓഹരികൾ വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബിപിസിഎൽ ഉൾപ്പെടെ അഞ്ച് പ്രധാന പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനായിരുന്നു തീരുമാനം. ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തുടങ്ങിയ സ്ഥാപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചത്.