കേരളത്തിൽ വീണ്ടും കൊറോണ പോസിറ്റീവ് റിപ്പോർട്ട് വന്നതോടെ ജാഗ്രതയിലാണ് സംസ്ഥാനം

കേരളത്തിൽ വീണ്ടും കൊറോണ പോസിറ്റീവ് റിപ്പോർട്ട് വന്നതോടെ ജാഗ്രതയിലാണ് സംസ്ഥാനം. ഇതിനിടെ ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ആറ്റുകാൽ പൊങ്കാല കൂടി ആയതോടെ ഭീതിയിലായ ഭക്തജനങ്ങൾക്ക് മുൻകരുതൽ നടപടികൾ വിശദീകരിച്ച് മാതൃകയാവുകയാണ് പോത്തൻകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. വെഞ്ഞാറമൂട് ബസ് സ്റ്റാന്റും ആറ്റിങ്ങൽ ബസ് സ്റ്റാന്റും കേന്ദ്രീകരിച്ച് നഗരത്തിലേയ്ക്ക് വിവിധ ജില്ലകളിൽ നിന്നും പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് കൊറോണയെ പ്രതിരോധിയ്‌ക്കേണ്ട പ്രാഥമിക കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം രംഗത്ത് എത്തിയിരിക്കുന്നത്.

ജില്ലയിലെ യുവജനസംഘടനകളും , സന്നദ്ധ സംഘടനകളും മാതൃകയാക്കേണ്ട പ്രവർത്തനം ആണ് കനിവിന്റെ പ്രവർത്തകർ നടത്തിയത്. വ്യാപകമായി ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇന്ന് രാത്രി കൊണ്ട് നടത്താനുള്ള പരിശ്രമങ്ങൾ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് സോഷ്യൽ മീഡിയയിൽ പലരും ആവിശ്യപെടുന്നുണ്ട്.

08-Mar-2020