തിരുവനന്തപുരം പേട്ട സ്വദേശിയാണ് ലോകത്തിന് മാതൃകയായ ആൾ
അഡ്മിൻ
തലസ്ഥാനത്ത് നിന്നും കൊറോണയ്ക്കെതിരെ ലോകത്തിനാകെ മാതൃകയായി ഒരു ചെറുപ്പക്കാരൻ
തിരുവനന്തപുരം പേട്ട സ്വദേശിയും ചെറുകിട വ്യവസായിയുമായ സന്തോഷ് ഫ്രാൻസിസ് ആണ് മാതൃകാപരമായ പ്രതിരോധം സൃഷ്ടിച്ചത്. അതേ കുറിച്ച് സന്തോഷ് ഫ്രാൻസിസിന്റെ സുഹൃത്ത് ശ്രീ സുധീഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഈ വിവരം പുറത്ത് വരുന്നത്. സുധീഷിന്റെ പോസ്റ്റ് ചുവടെ :
എന്റെ സുഹൃത്ത് ഇന്ന് എന്നെ കാണുവാൻ വന്നിരുന്നു. ഞങ്ങൾ ശംഖുമുഖത്ത് ചായ കുടിക്കുവാൻ പോയി. തിരിച്ചു വന്നപ്പോൾ സുഹൃത്ത് തന്റെ ബുക്കിൽ എന്തോ കുറിക്കുന്നത് കണ്ടു. എന്താ എഴുതുന്നത് എന്നു ചോദിച്ചു. അപ്പോൾ ആ ബുക്കിലെ മൂന്ന് പുറങ്ങൾ എനിക്ക് കാണിച്ചു തന്നു. വായിച്ചിട്ട് ഒന്നും പിടികിട്ടിയില്ല. ഞാൻ നേരിട്ട് തന്നെ അദ്ദേഹത്തോട് വീണ്ടും ചോദിച്ചു...
പത്താം തീയതി മുതൽ അദ്ദേഹം സഞ്ചരിക്കുന്ന സ്ഥലങ്ങൾ, കണ്ടുമുട്ടുന്ന വ്യക്തികൾ എന്നിവ എഴുതി വെയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ നിർഭാഗ്യവശാൽ കൊറോണ പിടിപെട്ടാൽ, ആരോഗ്യ അധികൃതർക്ക് വ്യക്തമായി ട്രേസ് ചെയ്യുവാൻ പാകത്തിലാണ് ഇതൊക്കെ കുറിച്ചുവെയ്ക്കുന്നത്.
ഈ കാലഘട്ടത്തിൽ ഇത്രയും പോസിറ്റീവായി ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഈ മാതൃകാപരമായ പ്രവർത്തനം ഏവർക്കും അനുകരിക്കാവുന്നതാണ്.
ഇതൊരു മാതൃക തന്നെയാണ്. ഏതെങ്കിലും ഘട്ടത്തിൽ വൈറസ് ബാധയുണ്ടായാൽ ട്രെയിസിംഗ് ആണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി. അത് മുന്നിൽ കണ്ട് സന്തോഷ് ഫ്രാൻസിസ് നടത്തുന്ന ഈ പ്രവർത്തി പൊതുസമൂഹം കൈയ്യടിച്ച് സ്വീകരിക്കേണ്ട മാതൃക ആണ് .